ദേശീയം

മുംബൈയിലെ സിറ്റി സെന്റര്‍ മാളില്‍ തീപിടുത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു, വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈയിലെ സിറ്റി സെന്റര്‍ മാളില്‍ തീപിടുത്തം. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് തീപിടുത്തമുണ്ടായത്. നാല് നിലയുള്ള മാളില്‍ തീപിടുത്തമുണ്ടായപ്പോള്‍ മുന്നുറോളം ആളുകള്‍ ഉണ്ടായിരുന്നു. അത്യാഹിത സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

20 ഫയര്‍ എന്‍ജിനുകളോളം സ്ഥലത്തെത്തിയാണ് തീയണയ്ക്കാനുള്ള ശ്രമം നടത്തുന്നത്. ഇപ്പോഴും തീ പൂര്‍ണ്ണമായി അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട രണ്ട് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. 

തീപിടുത്തമുണ്ടായതിന്റെ യഥാര്‍ത്ഥ കാരണം ഇനിയും വ്യക്തമല്ല. മൊബൈല്‍ കടകളാണ് മാളില്‍ കൂടുതലായി പ്രവര്‍ത്തിച്ചിരുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്