ദേശീയം

രോഗമുക്തി നേടിയവരുടെ എണ്ണം 70 ലക്ഷം കടന്നു ; ഇന്നലെ കോവിഡ് ബാധിച്ചത് 53,370 പേര്‍ക്ക്;  മരണം 650

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 70 ലക്ഷം കടന്നു. ഇതുവരെ 70,16,046 പേരാണ് സുഖം പ്രാപിച്ചത്. ഇന്നലെ രാജ്യത്ത് 53,370 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. 

ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 78,14,682 ആയി. അതേസമയം രാജ്യത്ത് നിലവില്‍ രോഗികളായി ചികില്‍സയിലുള്ളവരുടെ എണ്ണം ഏഴു ലക്ഷത്തിലും താഴെയെത്തി. രാജ്യത്ത് 6,80,680 പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

ഇന്നലെ മാത്രം 14,829 പേരാണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 650 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,17,956 ആയി ഉയര്‍ന്നു. 

രാജ്യത്ത് ഇതുവരെ 10,13,82,564 സാംപിളുകള്‍ പരിശോധിച്ചു. ഇന്നലെ മാത്രം 12,69,479 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍