ദേശീയം

ഹാഥ്‌രസ്: പ്രത്യേക അന്വേഷണസംഘത്തിലെ ഡിഐജിയുടെ ഭാര്യ തൂങ്ങിമരിച്ച നിലയിൽ 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഹാഥ്‌രസിൽ ദലിത് പെൺകുട്ടി കൊല ചെയ്യപ്പെട്ട കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ ഭാര്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഡിഐജി ചന്ദ്രപ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശിനെയാണ് (36) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ലഖ്നൗവിലെ സുശാന്ത് ഗോൾഫ് സിറ്റിയിലെ വീട്ടിൽ സീലിങ് ഫാനിൽ തൂങ്ങിമരിച്ചെന്നാണ് റിപ്പോർട്ടുകൾ. 

ഉന്നാവ് പൊലീസ് ട്രെയിനിങ് സെന്റർ ഡിഐജിയാണ് ചന്ദ്രപ്രകാശ്. ഹാഥ്‌രസ് ബലാത്സംഗ കേസ് അന്വേഷിക്കാൻ യുപി സർക്കാർ രൂപവത്‌കരിച്ച പ്രത്യേക സംഘത്തിൽ ഉൾപ്പെട്ടയാളാണ് ഇദ്ദേഹം. ശനിയാഴ് രാവിലെ 11 മണിയോടെ തൂങ്ങിയനിലയിൽ കണ്ടെത്തിയ പുഷ്പയെ ഉടൻതന്നെ ലോഹിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്