ദേശീയം

പ്രണയിനി മരിച്ചത് താങ്ങാന്‍ കഴിഞ്ഞില്ല; യുവതിയുടെ ശവകൂടീരത്തിനരികില്‍ കാമുകന്‍ ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: കാമുകി മരിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ ജയശങ്കര്‍ ഭൂപലപ്പള്ളി ജില്ലയിലാണ് സംഭവം നടന്നത്. 24കാരനായ ചല്ല മഹേഷ് ആണ് കാമുകി മരിച്ചതിലെ വിഷമം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടിയുടെ ശവകൂടീരത്തിന് മുന്നിലാണ് മഹേഷ് തൂങ്ങി മരിച്ചത്.

അസുഖ ബാധിതയായ കാമുകി മരിച്ചതിനെ തുടര്‍ന്ന് മഹേഷ് കടുത്ത മാനസ്സിക വിഷമത്തിലായിരുന്നു. കാമുകിയെ പിരിഞ്ഞ് ജീവിക്കാന്‍ സാധ്യമല്ലെന്ന് മരിക്കുന്നതിന് മുന്‍പ് മഹേഷ് വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ കുറിച്ചിരുന്നു. 

തെലങ്കാന സ്റ്റേറ്റ് മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍ ജോലി ചെയ്തുവന്ന മഹേഷ്, ചില ജോലികളുണ്ടെന്ന് പറഞ്ഞാണ് ഞായറാഴ്ച വീടുവിട്ടിറങ്ങിയത്. കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിവരവെയാണ് പെണ്‍കുട്ടി മരിച്ചത്. ഇത് മഹേഷിന് താങ്ങാന്‍ പറ്റിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ