ദേശീയം

രാജ്യത്ത് എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും: കേന്ദ്രമന്ത്രി

സമകാലിക മലയാളം ഡെസ്ക്


ഭുവനേശ്വര്‍: കോവിഡ് വാക്‌സിന്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി നല്‍കുമെന്ന് കേന്ദ്രമന്ത്രി പ്രതാപ് സാരംഗി. ഒരാള്‍ക്കു വാക്‌സിന്‍ നല്‍കാന്‍ 500 രൂപയാണ് ചെലവാവുകയെന്ന് ഒഡീഷ മന്ത്രിയുടെ വിമര്‍ശനത്തിനു മറുപടിയായി സാരംഗി അറിയിച്ചു. 

ബിഹാറില്‍ സൗജന്യ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം വിവാദമായ പശ്ചാത്തലത്തിലാണ് സാംരഗിയുടെ വിശദീകരണം. മഹാമാരിയെ തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെ വിമര്‍ശിച്ച പ്രതിപക്ഷം രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

ഒഡീഷയില്‍ നിന്നുളള കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, സാരംഗി എന്നിവര്‍ ബി.ജെ.പി.യുടെ ഈ വാഗ്ദാനത്തെ കുറിച്ച് മാനംപാലിച്ചതിനെ സ്വെയിന്‍ ചോദ്യം ചെയ്തിരുന്നു. ഒഡീഷയില്‍ വാക്‌സിന്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് ബി.ജെ.പി നിലപാട് വ്യക്തമാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും