ദേശീയം

23കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം മദ്യശാലയിലെ ഫ്രീസറില്‍; കൊലപാതകമെന്ന് ബന്ധുക്കള്‍; അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: 23 കാരനായ വൈന്‍ഷോപ്പ് ജീവനക്കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം ഫ്രീസറില്‍. ആല്‍വാര്‍ ജില്ലയിലെ കുംപൂര്‍ വില്ലേജിലെ വൈന്‍ ഷോപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. യുവാവിനെ തീയിട്ട് കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. പ്രാഥമിക അന്വേഷണത്തില്‍ കൊലപാതകമല്ലെന്നാണ് പൊലീസ് പറയുന്നത്. 

രാകേഷ് യാദവിന്റെയും സുഭാഷ് ചന്ദിന്റെയും ഉടമസ്ഥതയിലുള്ള വൈന്‍ ഷോപ്പില്‍ കമാല്‍ കിഷോര്‍ സെയില്‍സ് മാനായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ അഞ്ച് മാസമായി ഇയാളക്ക് ഉടമസ്ഥര്‍ ശമ്പളം നല്‍കിയിരുന്നില്ല.

കഴിഞ്ഞ ശനിയാഴ്ച വൈന്‍ ഷോപ്പ് ഉടമകള്‍ വീട്ടിലെത്തിയിരുന്നതായും ഇനി ഒരിക്കലും മടങ്ങിവരില്ലെന്നും അറിയിച്ചിരുന്നു. ഞായറാഴ്ച ഉച്ചയോടെ വൈന്‍ഷോപ്പില്‍ തീപടരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ പൊലീസിനെ അറിയിക്കുകയായിരുന്നു. അതിനിടെ കിഷോറിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെയ്‌നറിലെ ഫ്രീസറിനകത്ത് കണ്ടെത്തുകയായിരുന്നു. 

ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉടമസ്ഥരില്‍ ഒരാള്‍ ചികിത്സയിലാണ്. പ്രാഥമിക അന്വേഷണത്തില്‍ കൊലപാതകമാണെന്ന സൂചന ലഭിച്ചില്ലെങ്കിലും ഒരുനിഗമനത്തിലെത്തിയില്ലെന്നും തീപിടിത്തമുണ്ടായത് എങ്ങനെയെന്ന് അന്വേഷിക്കുകയാണെന്നും ബിഭാഡി പൊലീസ് സൂപ്രണ്ട് മൂര്‍ത്തി ജോഷി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി