ദേശീയം

ചൈന ജനാധിപത്യത്തിന് എതിര്; അമേരിക്ക ഇന്ത്യയ്‌ക്കൊപ്പമെന്ന് മൈക് പോംപിയോ; സുപ്രധാന സൈനിക കരാറുകളില്‍ ഒപ്പുവെച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മില്‍ സുപ്രധാന പ്രതിരോധ കരാറായ ബി ഇ സി എ (ബേസിക് എക്‌സ്‌ചേഞ്ച് ആന്റ് കോ ഓപ്പറേഷന്‍ എഗ്രിമെന്റ്) കരാരില്‍ ഒപ്പുവെച്ചു. ഉയര്‍ന്ന സൈനിക സാങ്കേതിക വിദ്യകള്‍, ജിയോസ്‌പെഷ്യല്‍ മാപ്പ്, ക്ലാസിഫൈഡ് സാറ്റലൈറ്റ് ഡേറ്റ എന്നിവയുള്‍പ്പെടെ സൈനിക സഹായങ്ങള്‍ പരസപരം പങ്കുവയ്ക്കുന്ന കരാറാണിത്. 

ഇന്ത്യ സന്ദര്‍ശിക്കുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും നടത്തിയ ചര്‍ച്ചയിലാണ് ധാരണയുണ്ടായത്. ചൈനീസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍, ഇന്തോ-പസഫിക് മേഖലയില്‍ തന്ത്രപ്രധാന സഹകരണം ഉറപ്പാക്കലും ധാരണയായി. 

യുഎസുമായുള്ള ഇന്ത്യയുടെ സൈനിക സഹകരണം വളരെ മികച്ച രീതിയില്‍ മുന്നോട്ടുപോവുകയാണെന്ന് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. പ്രതിരോധ ഉപകരണങ്ങളുടെ സംയുക്ത വികസനത്തിനുള്ള പദ്ധതികള്‍ ചര്‍ച്ചയായെന്നും അദ്ദേഹം വ്യക്തമാക്കി. 

'പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും ഭീഷണിയുണ്ടായാല്‍ അമേരിക്ക ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് മൈക് പോംപിയോ പറഞ്ഞു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനാധിപത്യത്തിന്റെ സുഹൃത്തല്ലെന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു. 

ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇരുപത് ജവാന്‍മാര്‍ ഉള്‍പ്പെടെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ സംരക്ഷണത്തിനായി ജീവന്‍ നല്‍കിയ സൈനികരുടെ സ്മാരകങ്ങള്‍ തങ്ങള്‍ സന്ദര്‍ശിച്ചു എന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍