ദേശീയം

'അഭിനന്ദനെ വിട്ടയച്ചില്ലെങ്കില്‍ ഇന്ത്യ രാത്രി 9 മണിക്ക് ആക്രമിക്കും';'സൈനിക മേധാവിയുടെ കാലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു'; വെളിപ്പെടുത്തലുമായി പാക് എംപി

സമകാലിക മലയാളം ഡെസ്ക്

എഎഫ് പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടയച്ചില്ലെങ്കില്‍ ഇന്ത്യ ആക്രമിക്കുമെന്ന് പാകിസ്ഥാന്‍ ഭയന്നിരുന്നതായി പാക് എംപി അയാസ് സാദിഖ്. പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് പാകിസ്ഥാന്‍ മുസ്ലിം ലീഗ് (എന്‍) എംപിയായ സാദിഖിന്റെ പരാമര്‍ശം വന്നിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അഭിനന്ദന്‍ വര്‍ത്തമാനെ പാകിസ്ഥാന്‍ പിടികൂടിയത്. അഭിനന്ദനെ വിട്ടയച്ചില്ലെങ്കില്‍ രാത്രി ഒന്‍പത് മണിയോടെ ഇന്ത്യ ആക്രമിക്കുമെന്ന് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞതായി സാദിഖ് പാര്‍ലമെന്റില്‍ പറഞ്ഞു. 

പാര്‍ലമെന്ററി നേതാക്കളും സൈനിക മേധാവിമാരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

' മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വിസമ്മതിച്ചിരുന്നു. യോഗത്തിനെത്തിയ ആര്‍മി മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയുടെ കാലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ഇന്ത്യ 9 മണിക്ക് ആക്രമിക്കും. അതിന് മുന്‍പ് അഭിനന്ദനെ വിട്ടയയ്ക്കാന്‍ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു'- സാദിഖ് പറഞ്ഞതായി പാകിസ്ഥാന്‍ മാധ്യമമായ ദുനിയ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

2019 ഫെബ്രുവരിയില്‍ ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായ സമയത്താണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ പാകിസ്ഥാന്‍ പിടികൂടിയത്. പാകിസ്ഥാന്റെ എഫ് 16 വിമാനം വെടിവെച്ചിട്ട വര്‍ത്തമാന്റെ വിമാനം പാക് സൈന്യം വെടിവെച്ചിട്ടിരുന്നു. തുടര്‍ന്ന് പാകിസ്ഥാന്റെ കസ്റ്റഡിയിലായ അഭിനന്ദനെ മാര്‍ച്ച് ഒന്നിന് വിട്ടയയ്ക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്