ദേശീയം

വിധവയായ യുവതിക്ക് രക്ഷകനായി വളര്‍ത്തുനായ; വീട്ടില്‍ അര്‍ദ്ധനഗ്നനായി കടന്നുകയറിയ യുവാവിനെ വിരട്ടിയോടിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലൈംഗികാതിക്രമ ഉദ്ദേശത്തോടെ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ 25കാരനെ വിരട്ടിയോടിച്ച് വളര്‍ത്തുനായ. 33കാരിയുടെ പരാതിയില്‍ 25കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 

മുംബൈയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. വിധവയായ സ്ത്രീ ഏഴു വയസുളള മകള്‍ക്കൊപ്പം വാടകവീട്ടിലാണ് താമസിക്കുന്നത്. യുവതിയെ നിരന്തരം ശല്യം ചെയ്ത് കൊണ്ടിരുന്ന സദര്‍ അലമാണ് അറസ്റ്റിലായത്.

സൗഹൃദം സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ഇയാള്‍ നിരന്തരം യുവതിയുടെ പിന്നാലെ നടന്നത്. ഓരോ തവണയും യുവാവിന്റെ അഭ്യര്‍ത്ഥന യുവതി നിരസിച്ചു. ഇതില്‍ കുപിതനായ യുവാവ് ഷര്‍ട്ടിടാതെ ഷോര്‍ട്‌സ് മാത്രം ധരിച്ച് പുലര്‍ച്ചെ 3.45ഓടേ വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു.

ലൈംഗികാതിക്രമം ലക്ഷ്യമിട്ടാണ് യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറിയതെന്ന് പൊലീസ് പറയുന്നു. വീട്ടില്‍ കയറിയത് മുതല്‍ വളര്‍ത്തുനായ കുരയ്ക്കാന്‍ തുടങ്ങി. തുടര്‍ന്ന് യുവതി ഒച്ചവെച്ച് ആളെ കൂട്ടാന്‍ ശ്രമിച്ചതോടെ, സദര്‍ അലാം വീട്ടില്‍ നിന്ന് കടന്നുകളഞ്ഞു. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്