ദേശീയം

പണം പിന്‍വലിക്കുന്നതിന് തൊട്ടുമുന്‍പ് എടിഎം മെഷീന്‍ 'സ്വിച്ച് ഓഫ്'; അക്കൗണ്ടില്‍ പിന്‍വലിച്ചതായി കാണിക്കില്ല; പുതിയ തട്ടിപ്പ് 

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ പുതിയ രീതിയിലുളള എടിഎം തട്ടിപ്പ്. പണം പിന്‍വലിക്കുന്നതിന് തൊട്ടുമുന്‍പ് എടിഎം മെഷീന്‍ സ്വിച്ച് ഓഫ് ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. അക്കൗണ്ടില്‍ നിന്ന് തുക പിന്‍വലിച്ചതായി കാണിക്കാതെയാണ് തട്ടിപ്പ് നടത്തുന്നതെന്ന് സ്വകാര്യ ബാങ്ക് മാനേജര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

അഹമ്മദാബാദിലാണ് സംഭവം. സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ ഒന്നുവരെയുളള കാലയളവില്‍ ഇത്തരത്തില്‍ സംശയകരമായ 24 ഇടപാടുകളാണ് നടന്നത്. പണം പിന്‍വലിച്ചെങ്കിലും അക്കൗണ്ടില്‍ തുക ഡെബിറ്റ് ചെയ്തതായി കാണിക്കാതെയാണ് തട്ടിപ്പ്.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് കണ്ടുപിടിച്ചത്. 

മൂന്ന് ആളുകളാണ് ഇതിന് പിന്നിലെന്ന് പരാതിയില്‍ പറയുന്നു. രണ്ടുപേര്‍ എടിഎമ്മിനുളളില്‍ കയറിയാണ് തട്ടിപ്പ് നടത്തുന്നത്. ഈസമയത്ത് ഒരാള്‍ എടിഎമ്മിന് പുറത്ത് നില്‍ക്കും. രണ്ടുപേര്‍ ഇടപാടുകള്‍ നടത്തുന്ന സമയത്താണ് മെഷീന്‍ സ്വിച്ച് ഓഫ് ചെയ്യുന്നത്. പണം പിന്‍വലിക്കുന്നതിന് തൊട്ടുമുന്‍പ് പുറത്ത് നില്‍ക്കുന്നയാള്‍ മെഷീന്‍ സ്വിച്ച് ഓഫ് ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് ബാങ്കിന്റെ പരാതിയില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ