ദേശീയം

വീണ്ടും കപ്പല്‍വേധ മിസൈല്‍ പരീക്ഷണം; ഡീകമ്മീഷന്‍ ചെയ്ത കപ്പല്‍ തകര്‍ത്തു- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും യുദ്ധക്കപ്പലില്‍ നിന്ന് കപ്പല്‍വേധ മിസൈല്‍ പരീക്ഷണം വിജയകരമായി നടത്തി ഇന്ത്യന്‍ നാവികസേന. ബംഗാള്‍ ഉള്‍ക്കടലിലാണ് പരീക്ഷണം നടത്തിയത്. യുദ്ധക്കപ്പലായ ഐഎന്‍എസ് പ്രബാലില്‍ നിന്ന് കപ്പല്‍വേധ മിസൈല്‍ തൊടുക്കുന്നതും ഡീകമ്മീഷന്‍ ചെയ്ത യുദ്ധക്കപ്പല്‍ തകര്‍ക്കുന്നതുമായ വിജയകരമായ പരീക്ഷണം ദിവസങ്ങള്‍ക്ക് മുന്‍പ് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ വീണ്ടും നാവികസേന കപ്പല്‍വേധ മിസൈല്‍ പരീക്ഷണം വീണ്ടും നടത്തിയത്.

നാവികസേന തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. യുദ്ധക്കപ്പലായ ഐഎന്‍എസ് കോറയില്‍ നിന്നാണ് കപ്പല്‍വേധ മിസൈല്‍ വിക്ഷേപിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ മുന്‍കൂട്ടി നിശ്ചയിച്ച ലക്ഷ്യസ്ഥാനം കൃത്യമായി തകര്‍ത്തതായി നാവികസേന അറിയിച്ചു. ഡീകമ്മീഷന്‍ ചെയ്ത കപ്പല്‍ തന്നെയാണ് ലക്ഷ്യസ്ഥാനമായി നിശ്ചയിച്ചത്. പരമാവധി ദൂരത്തില്‍ നിശ്ചയിച്ച ലക്ഷ്യസ്ഥാനം മിസൈല്‍ കൃത്യമായി തകര്‍ത്തതായി നാവികസേന അറിയിച്ചു.

അറബിക്കടലിലാണ് ഐഎന്‍എസ് പ്രഭാലില്‍ നിന്നുളള പരീക്ഷണം നടത്തിയത്. അത്യാധുനിക മിസൈലുകള്‍ വിന്യസിച്ച യുദ്ധക്കപ്പലാണ് ഐഎന്‍എസ് പ്രഭാല്‍. കപ്പല്‍വേധ മിസൈലാണ് വിക്ഷേപിച്ചത്. അന്നും പരീക്ഷണം വിജയകരമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം