ദേശീയം

കുട്ടികളുടെ ട്രെയിനില്‍ യാത്ര ചെയ്ത് മോദി, 'ന്യൂട്രി ട്രെയിന്‍'; ഗുജറാത്ത് സന്ദര്‍ശനത്തിനിടെ അമ്മയെ കാണും (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഗുജറാത്തില്‍ എത്തി. രാജ്യത്തെ ആദ്യത്തെ സീപ്ലെയിന്‍ ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം രണ്ടുദിവസത്തെ സന്ദര്‍ശനത്തിനിടെ മോദി നിര്‍വഹിക്കും. 

അതിനിടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മോദി ഇന്ന് നിര്‍വഹിച്ചു. കെവാഡിയയില്‍ കുട്ടികളുടെ ന്യൂട്രിഷന്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തതാണ് ഇതില്‍ ഒന്ന്. ന്യൂട്രിഷന്‍ പാര്‍ക്കില്‍ കുട്ടികളുടെ വിനോദത്തിനായി സ്ഥാപിച്ച ന്യൂട്രി ട്രെയിനില്‍ കയറി മോദി യാത്ര ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രി വിജയ് രൂപാണിയും മോദിക്കൊപ്പം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ കെവാഡിയയില്‍ തന്നെയുള്ള ഔഷധ സസ്യങ്ങളുടെ തോട്ടമായ ആരോഗ്യവാനും മോദി ഉദ്ഘാടനം ചെയ്തു. ഏകതാ പ്രതിമയുടെ അരികില്‍ 17 കിലോമീറ്റര്‍ ചുറ്റളവിലാണ് ആരോഗ്യവാന്‍ ഒരുക്കിയത്. 

അഹമ്മദാബാദില്‍ വിമാനമിറങ്ങിയ മോദി കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ പ്രധാനമന്ത്രി കേശുഭായ് പട്ടേലിന് അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ചു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനിടെ അമ്മയെ മോദി കാണും. കോവിഡ് പശ്ചാത്തലത്തില്‍ ജന്മദിനത്തില്‍ പതിവ് പോലെ അമ്മയെ സന്ദര്‍ശിക്കാന്‍ മോദിക്ക് സാധിച്ചിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു