ദേശീയം

മഹാരാഷ്ട്രയിലും കര്‍ണാടകയിലും കോവിഡില്‍ ഇന്നും ആശ്വാസ കണക്കുകള്‍; രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണത്തില്‍ കുതിപ്പ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം ഗണ്യമായി തന്നെ കുറയുന്നു. ഇന്ന് 5,548 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണത്തില്‍ ഇന്നും നല്ല വര്‍ധനവുണ്ട്. ഇന്ന് 7,303 പേര്‍ക്കാണ് രോഗ മുക്തി. 

ഇന്ന് 74 പേര്‍ മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം  43,911 ആയി. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 16,78,406 ആണ്. 15,10,353 പേര്‍ക്ക് രോഗ മുക്തി. 1,23,585 ആക്ടീവ് കേസുകള്‍. 

കര്‍ണാടകയില്‍ ഇന്ന് 3,104 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 7,468 പേര്‍ക്ക് ഇന്ന് രോഗ മുക്തിയുണ്ട്. 28 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ ആകെ മരണം 11,168 ആയി. 

സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 8,23,412 ആണ്. ഇതില്‍ 7,57,208 പേര്‍ക്ക് രോഗ മുക്തി. 55,017 ആണ് ആക്ടീവ് കേസുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍