ദേശീയം

നീറ്റ് പരീക്ഷ എഴുതാൻ ജാമ്യം വേണം; അപേക്ഷയുമായി പുൽവാമ ഭീകരാക്രമണ കേസിലെ പ്രതി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) ഹാജരാകാൻ ജാമ്യം വേണമെന്ന ആവശ്യവുമായി പുൽവാമ ഭീകരാക്രമണ കേസിലെ പ്രതി. കേസിലെ പ്രതികളിലൊരാളായ വൈസുൽ ഇസ്ലാം ആണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ജ്യാമ്യാപേക്ഷ മറ്റന്നാൾ പരി​ഗണിക്കും.  അപേക്ഷയെ എതിർക്കുമെന്നും ദേശീയ അന്വേഷണ ഏജൻസി അഭിഭാഷകൻ വിപിൻ കൽറയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. 

പുൽവാമ ഭീകരാക്രമണ കേസിൽ ഓഗസ്റ്റ് 25-ന് ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.)  കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിലെ അടുത്ത വാദം സെപ്റ്റംബർ 15-ന് നടക്കും. പാക്കിസ്താന്റെ നിർദേശപ്രകാരം ബോംബാക്രമണം നടത്തിയെന്നാരോപിക്കപ്പെടുന്ന 19 പേരുടെ പേരാണ് കുറ്റപത്രത്തിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ