ദേശീയം

ആന്ധ്രയില്‍ ഇന്നും 10,000ലധികം കോവിഡ് രോഗികള്‍, തമിഴ്‌നാട്ടില്‍ 5,976; ശമനമില്ലാതെ മഹാമാരി 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. ആന്ധ്രയില്‍ ഇന്നും പതിനായിരത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 10,776 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ 5,976പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. 

ആന്ധ്രയില്‍ കോവിഡ് മുക്തി നേടിയവരുടെ എണ്ണം ഇന്ന് 12,334 ആണ്. രോഗബാധിതരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ഇതെന്നത് ആശ്വാസകരമാണ്. 24 മണിക്കൂറിനിടെ 76 മരണങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായപ്പോള്‍ കോവിഡ് മരണസംഘ്യ 4,276 ആയി ഉയര്‍ന്നു. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,76,506 ആണ് ഇതില്‍ 3,70,163 പേര്‍ രോഗമുക്തരായി. നിലവില്‍ 1,02,067 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 

തമിഴ്‌നാട്ടില്‍ ആക്ടീവ് കേസുകളുടെ എണ്ണം 51,633 ആണ്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 79 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആകെ മരണസംഘ്യ 7,687 ആയി ഉയര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ