ദേശീയം

കാര്‍ഗിലിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലും ഭൂചലനം

സമകാലിക മലയാളം ഡെസ്ക്

പോര്‍ട്ട് ബ്ലെയര്‍ : ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളില്‍ ഭൂചലനം. പുലര്‍ച്ചെ മൂന്നിനായിരുന്നു ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. 

പോര്‍ട്ട് ബ്ലെയറില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് റിപ്പോര്‍ട്ട്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

രണ്ടുദിവസത്തിനിടെ രണ്ടാം തവണയാണ് ആന്‍ഡമാനില്‍ ഭൂചലനം ഉണ്ടാകുന്നത്. ഞായറാഴ്ച രാവിലെ 6.38 നും ഭൂകമ്പം ഉണ്ടായിരുന്നു. 

കശ്മീരിലെ കാര്‍ഗിലിലും ഇന്നു രാവിലെ ഭൂചലനം ഉണ്ടായി. ലഡാക്കിന് സമീപം വടക്കുപടിഞ്ഞാറന്‍ കാര്‍ഗിലിലാണ് റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. പുലര്‍ച്ചെ 5.47 നായിരുന്നു ഭൂചലനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ