ദേശീയം

'പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ചാല്‍ സ്വാഗതം ചെയ്യും'; കങ്കണയുമായി ചര്‍ച്ച നടത്തി കേന്ദ്രമന്ത്രി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുംബൈ: നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ശിവസേനയുമായുളള വാക്‌പോര് മുറുകുന്നതിനിടെ, നടി കങ്കണ റണാവത്തിനെ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. അനധികൃത നിര്‍മ്മാണമാണെന്ന് ചൂണ്ടിക്കാട്ടി ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ കങ്കണയുടെ ഓഫീസ് കെട്ടിടം ഇടിച്ച് നിരത്തിയതും അതിനെ തുടര്‍ന്ന് ഉണ്ടായ സംഭവവികാസങ്ങളും രാഷ്ട്രീയ രംഗത്ത് ചൂടേറിയ ചര്‍ച്ചാവിഷയമാണ്. അതിനിടെയാണ് മുംബൈയിലെ നടിയുടെ വസതിയില്‍ രാംദാസ് അത്താവലെ സന്ദര്‍ശനം നടത്തിയത്. കഴിഞ്ഞദിവസം ശിവസേന എംപി ഭീഷണിപ്പെടുത്തി എന്ന ആരോപണത്തില്‍ കങ്കണയ്ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി രംഗത്തുവന്നിരുന്നു.

രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലെന്ന് കങ്കണ പറഞ്ഞതായി രാംദാസ് അത്താവലെ മാധ്യമങ്ങളോട് പറഞ്ഞു. 'എത്രനാള്‍ സിനിമാ മേഖലയില്‍ തുടരാന്‍ കഴിയുമോ, അത്രയും നാള്‍ രാഷ്ട്രീയത്തില്‍ ചേരാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. അതേസമയം സമൂഹത്തിന്റെ ഐക്യത്തിനായി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ട്. പുതിയ ചിത്രത്തില്‍ ദലിതിന്റെ വേഷമാണ് കൈകാര്യം ചെയ്യുന്നത്.  ജാതി വ്യവസ്ഥ പൂര്‍ണമായി ഇല്ലായ്മ ചെയ്യണം' - കങ്കണ കൂടിക്കാഴ്ചയില്‍ പറഞ്ഞതായി രാംദാസ് അത്താവലെ പറഞ്ഞു.

സിനിമയില്‍ നില്‍ക്കുന്നിടത്തോളം കാലം രാഷ്ട്രീയത്തില്‍ ചേരാന്‍ താത്പര്യമില്ല എന്നാണ് കങ്കണ പറഞ്ഞത്. കങ്കണ ബിജെപിയിലോ ആര്‍പിഐയിലോ ചേരാന്‍ ആഗ്രഹിച്ചാല്‍ സ്വാഗതം ചെയ്യുമെന്നും രാംദാസ് അത്താവലെ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം