ദേശീയം

ലഹരി മരുന്ന് കേസ്: റിയ ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ ഇന്ന് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ജീവനൊടുക്കിയ നടന്‍ സുശാന്ത് സിങിന് മയക്കുമരുന്ന് എത്തിച്ച് നല്‍കിയ കേസില്‍ അറസ്റ്റിലായ നടിയും കാമുകിയുമായ റിയ ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ ഇന്ന് മുംബൈ സെഷന്‍സ് കോടതി പരിഗണിക്കും.

ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട റിയയെ ചൊവ്വാഴ്ച രാത്രി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസില്‍ പാര്‍പ്പിച്ച് ബുധനാഴ്ച രാവിലെ ബൈക്കുള വനിതാ ജയിലിലേക്ക് മാറ്റി.  ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനാല്‍ റിയയെ കസ്റ്റഡിയില്‍ ആവശ്യമില്ലെന്ന് എന്‍സിബി കോടതിയില്‍ പറഞ്ഞിരുന്നു.

സുശാന്തിന് ലഹരിമുരുന്ന് എത്തിച്ച് കൊടുത്തതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, റിയയുടെ 20 പേജുള്ള ജാമ്യാപേക്ഷയില്‍ താന്‍ നിരപരാധിയാണെന്നും ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും കേസില്‍ വ്യാജമായി പ്രതിചേര്‍ത്തതെന്നും പറയുന്നു. കേസില്‍ അറസ്റ്റിലായ റിയയുടെ സഹോദരന്‍ ഷോവിക്, സുശാന്തിന്റെ മാനേജരായിരുന്ന സാമുവേല്‍ മിരാന്‍ഡ എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം