ദേശീയം

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ 10 ലക്ഷം കടന്നു, ഇന്നും 20,000ന് മുകളില്‍ രോഗബാധിതര്‍; ഡല്‍ഹിയിലും സ്ഥിതി രൂക്ഷം 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ പത്തുലക്ഷം കടന്നു. ഇതുവരെ 10,15,681 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

24 മണിക്കൂറിനിടെ 24886 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഈ സമയത്ത് 293 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിലവില്‍ 2,71,566 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 7,15,023 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. മരണസംഖ്യ 28724 ആണെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഡല്‍ഹിയില്‍ ഇന്നും 4000ന് മുകളിലാണ് പ്രതിദിന രോഗികള്‍. 24 മണിക്കൂറിനിടെ 4266 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സമയത്ത് 21 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും ഡല്‍ഹി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 

പുതിയ കേസുകള്‍ വന്നതോടെ, മൊത്തം കോവിഡ് ബാധിതര്‍ 2,09,748 ആയി ഉയര്‍ന്നു. 1,78,154 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ 26,907 പേരാണ് ചികിത്സയില്‍ കഴിയുന്നത്. മരണസംഖ്യ 4687 ആണെന്നും ഡല്‍ഹി ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ