ദേശീയം

കോവിഡ് നെഗറ്റീവായി; ഒരു മാസത്തിന് ശേഷം ആയുഷ് മന്ത്രി ശ്രീപദ് നായിക് ആശുപത്രി വിട്ടു

സമകാലിക മലയാളം ഡെസ്ക്

പനാജി: കോവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്ന കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക് ആശുപത്രി വിട്ടു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഒരു മാസമായി ചികിത്സയിലായിരുന്ന ആദ്ദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടത്. 

ഓഗസ്റ്റ് 12നാണ് മന്ത്രിയുടെ പരിശോധനാ ഫലം പോസിറ്റീവായത്. വീട്ടില്‍ ക്വാറന്റൈനില്‍ തുടരുകയായിരുന്ന അദ്ദഹത്തെ പിന്നീടാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഗോവയിലെ പനാജിയിലുള്ള മണിപ്പാല്‍ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. 

വടക്കന്‍ ഗോവയില്‍ നിന്ന് പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ബിജെപിയിലെ മുതിര്‍ന്ന നേതാവാണ്. യോഗ ചെയ്താല്‍ കോവിഡ് വരില്ലെന്ന നായിക്കിന്റെ പ്രസ്താവന നേരത്തെ വലിയ ചര്‍ച്ചയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു