ദേശീയം

'മടുത്തു എനിക്ക് ഇനി വയ്യ'- നീറ്റ് പേടി; ഒരാഴ്ചക്കിടെ മൂന്നാമത്തെ ആത്മഹത്യ

സമകാലിക മലയാളം ഡെസ്ക്

മധുരൈ: നീറ്റ് പരീക്ഷാപ്പേടിയിൽ തമിഴ്നാട്ടിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. മധുര സ്വദേശി ജ്യോതി ദുർഗ്ഗയാണ് ആത്മഹത്യ ചെയ്തത്. മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. നീറ്റ് പരീക്ഷാ ആശങ്കയിൽ ഒരാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ വിദ്യാർത്ഥിയാണ് ജ്യോതി. 

മടുത്തു തനിക്ക് ഇനി വയ്യ എന്ന നിരാശ കലർന്ന കുറിപ്പ് എഴുതി വച്ചാണ് വിദ്യാർത്ഥി ജീവനൊടുക്കിയത്. മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നതായും കുട്ടി കുറിച്ചു. ആത്മഹത്യയുടെ ഞെട്ടലിലാണ് മാതാപിതാക്കൾ. പരീക്ഷയ്ക്കായി മകൾ നന്നായി തയ്യാറെടുത്തിരുന്നു എന്ന് ജ്യോതിയുടെ അച്ഛനും അമ്മയും പറഞ്ഞു. 

നീതി വേണമെന്ന് ആവശ്യപ്പെട്ട്   ജ്യോതിയുടെ ബന്ധുക്കളും നാട്ടുകാരും മധുരൈയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. സാമ്പത്തികമായി പിന്നാക്കം നൽക്കുന്ന കുട്ടികൾക്ക് പ്രവേശന പരീക്ഷയ്ക്കായി പരിശീലനം നടത്താൻ കഴിയുന്നില്ലെന്നും, നീറ്റ് റദ്ദാക്കണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്