ദേശീയം

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 46 ലക്ഷം കടന്നു, ഇന്നലെ 97,570 പേര്‍; 1201 മരണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 46 ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 97,570 പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചു. 1201 പേരാണ് ഈ സമയത്തിനിടെ കോവിഡ് ബാധിച്ചു മരിച്ചത്.

ഇതുവരെ കോവിഡ് ബാധിച്ചത് 46,59,958 പേരെയാണ്. ഇതില്‍ 9,58,316 പേരാണ് ചികിത്സയിലുള്ളത്. 36,24,197 പേര്‍ രോഗമുക്തി നേടി. കോവിഡ് മൂലം ഇതുവരെ 77,472 പേരാണ് മരിച്ചത്.

രോഗ വ്യാപനം രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ പത്തുലക്ഷം കടന്നു. ഇതുവരെ 10,15,681 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ 24886 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഈ സമയത്ത് 293 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിലവില്‍ 2,71,566 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 7,15,023 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. മരണസംഖ്യ 28724 ആണെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഡല്‍ഹിയില്‍ ഇന്നും 4000ന് മുകളിലാണ് പ്രതിദിന രോഗികള്‍. 24 മണിക്കൂറിനിടെ 4266 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സമയത്ത് 21 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും ഡല്‍ഹി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതിയ കേസുകള്‍ വന്നതോടെ, മൊത്തം കോവിഡ് ബാധിതര്‍ 2,09,748 ആയി ഉയര്‍ന്നു. 1,78,154 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ 26,907 പേരാണ് ചികിത്സയില്‍ കഴിയുന്നത്. മരണസംഖ്യ 4687 ആണെന്നും ഡല്‍ഹി ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും