ദേശീയം

ഡിഗ്രി പരീക്ഷ ജയിപ്പിക്കാം; പതിനായിരം രൂപ വേണമെന്ന് ടീച്ചര്‍;  ഓഡിയോ ക്ലിപ്പ് വൈറല്‍; വിദ്യാര്‍ഥിയുടെ പരാതി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയെ ജയിപ്പിക്കാനായി അധ്യാപിക പതിനായിരം രൂപ ആവശ്യപ്പെട്ടതായി പരാതി. ബംഗാളിലെ സിലിഗുരിയിലെ പൊളിറ്റിക്കല്‍ സയന്‍സ് ടീച്ചറാണ് വിദ്യാര്‍ഥിയില്‍ നിന്നും പണം ആവശ്യപ്പെട്ടത്. തുടര്‍ന്ന് സര്‍വകലാശാല അധുകൃതര്‍ പൊലീസില്‍ പരാതി നല്‍കി. 

ടീച്ചര്‍ പണം ആവശ്യപ്പെടുന്ന വിവരം വിദ്യാര്‍ഥി മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഇതിന്റെ ഓഡിയോ ക്ലിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സര്‍വകലാശാല അധികൃതര്‍ക്ക് പരാതി  നല്‍കി. ജയിപ്പിക്കാന്‍ ടീച്ചര്‍ പണം ആവശ്യപ്പെട്ടെന്നാണ് പരാതിയില്‍ പറയുന്നത്. സര്‍വകലാശാലയിലെ സ്റ്റാഫ് അംഗങ്ങളെ തനിക്ക് നല്ല രീതിയില്‍ അറിയാമെന്ന് എന്‍ബിയൂണിവേഴ്‌സിറ്റ് രജിസ്റ്റാര്‍ പറഞ്ഞു. ടീച്ചറുടെ ഫോണ്‍കോള്‍ പരിശോധിക്കണമെന്നും അധ്യാപികയെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 

വെള്ളിയാഴ്ച വിദ്യാര്‍ഥി കോളജ് പ്രിന്‍സിപ്പലിനും പരാതി നല്‍കി. അതേസമയം ആരോപണം അധ്യപിക നിഷേധിച്ചു. ചില നിക്ഷിപ്ത താത്പര്യമുള്ളവരാണ് തനിക്കെതിരെ ആരോപണവുമായി രംഗത്തുവന്നത്. എന്നാല്‍ പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ ജോലികളില്‍ നിന്നും അധികൃതര്‍ അധ്യാപികയെ വിലക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി