ദേശീയം

അതിരാവിലെ ഭാര്യ മറ്റൊരാള്‍ക്ക് ഒപ്പം ഓട്ടോറിക്ഷയില്‍; യുവതിയെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മറ്റൊരാള്‍ക്കൊപ്പം ഭാര്യയെ ഓട്ടോറിക്ഷയില്‍ കണ്ടതില്‍ കുപിതനായ ഭര്‍ത്താവ് യുവതിയെ കട്ടകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം, സംഭവത്തില്‍ 43 കാരനായ ലക്ഷ്മണ്‍ അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ സാന്താക്രൂസിലാണ് സംഭവം

സെപ്റ്റംബര്‍ ഒന്‍പതിന് രാവിലെ ആറ് മണിക്കാണ് മറ്റൊരു പുരുഷനൊപ്പം ഓട്ടോറിക്ഷയില്‍ ഇയാള്‍ ഭാര്യയെ കണ്ടത്. ഇതിന് പിന്നാലെ ഇയാള്‍ ഓട്ടോറിക്ഷ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. വണ്ടിയില്‍ നിന്ന് മുടിപിടിച്ച് വലിച്ചിട്ട ശേഷം സമീപത്തുനിന്ന് കൈയില്‍ കിട്ടിയ ഇഷ്ടിക ഉപയോഗിച്ച് യുവതിയുടെ തലയ്ക്കടിയ്ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

തുടര്‍ന്ന് ലക്ഷ്മണ്‍ സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയി. നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ എത്തിയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തിന് ശേഷം പ്രതിയെ പൊലീസ് പിടികുടി. ഇയാള്‍ക്കെതിരെ കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. കുറച്ചുകാലമായി യുവതിയെ ഇയാള്‍ക്ക് സംശയമായിരുന്നെന്ന് പൊലീസ് പറയുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ നിരന്തരം വഴക്കിടല്‍ പതിവായിരുന്നെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ