ദേശീയം

ബിജെപി ഭരണത്തിനെതിരെ ത്രിപുരയില്‍ ബന്ദിന് കോണ്‍ഗ്രസ് ആഹ്വാനം

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: ത്രിപുരയില്‍ സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് പന്ത്രണ്ടു മണിക്കൂര്‍ ബന്ദിന് കോണ്‍ഗ്രസ് ആഹ്വാനം. സെപ്റ്റംബര്‍ 21ന് സംസ്ഥാനത്ത് ബന്ദ് ആചരിക്കുമെന്ന് പിസിസി അധ്യക്ഷന്‍ പിയൂഷ് കാന്തി ബിശ്വാസ് അറിയിച്ചു.

ബിജെപി ഭരണം സംസ്ഥാനത്തെ ദുരിതത്തിലേക്കു തള്ളിവിട്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആകെ താളം തെറ്റിയിരിക്കുകയാണ്. സംസ്ഥാനത്ത് സ്വതന്ത്രമായ അഭിപ്രായ പ്രകടനം ഇല്ലാതായിരിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി ബിപ്ലബ് ദേവ് കടുത്ത അസഹിഷ്ണുതയാണ് പ്രകടിപ്പിക്കുന്നത്. മാധ്യമങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന എല്ലാവരോടും പ്രതികാര മനോഭാവമാണ് പ്രകടിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

തലങ്ങും വിലങ്ങും അടിച്ച് ഡല്‍ഹി ബാറ്റര്‍മാര്‍; മുംബൈക്ക് ജയ ലക്ഷ്യം 258 റണ്‍സ്

വീണ്ടും 15 പന്തില്‍ ഫിഫ്റ്റി അടിച്ച് മക്ക്ഗുര്‍ഗ്; പവര്‍ പ്ലേയില്‍ ഡല്‍ഹിക്ക് നേട്ടം

ചരിത്രം തിരുത്തിയെഴുതി; 60-ാം വയസില്‍ സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടി അലക്‌സാന്‍ഡ്ര

കാഫിര്‍ പ്രചാരണം നടത്തിയത് ആര്?; വടകരയില്‍ വോട്ടെടുപ്പിന് ശേഷവും പോര്; പരസ്പരം പഴിചാരല്‍