ദേശീയം

മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് കടന്നുകളയാന്‍ ശ്രമം, ബൈക്കിലെത്തിയ സംഘത്തെ ഓടിച്ചിട്ട് പിടിച്ച് മാധ്യമപ്രവര്‍ത്തക; ധീരതയ്ക്ക് ആദരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് കടന്നുകളയാന്‍ ശ്രമിച്ച മോഷ്ടാക്കളെ പിന്തുടര്‍ന്ന് പിടികൂടി മാധ്യമപ്രവര്‍ത്തക.  ധീരതയ്ക്ക് മാധ്യമപ്രവര്‍ത്തകയെ ഡല്‍ഹി പൊലിസ് ആദരിച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക് ഡല്‍ഹിയിലാണ് സംഭവം. ദൂരദര്‍ശനില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തക ദക്ഷിണ ഡല്‍ഹിയിലേക്ക് പോകുന്നതിന് വേണ്ടി ഓട്ടോറിക്ഷ വിളിച്ചു. വാഹനത്തില്‍ വച്ചാണ് ബൈക്കില്‍ എത്തിയ മോഷണ സംഘം മൊബൈല്‍ തട്ടിപ്പറിച്ചത്. തുടര്‍ന്ന് രക്ഷപ്പെടാനുളള ശ്രമമാണ് മാധ്യമപ്രവര്‍ത്തകയുടെ ധീരതയ്ക്ക് മുന്നില്‍ പാഴായത്.

മാധ്യമപ്രവര്‍ത്തകയും ഓട്ടോറിക്ഷ ഡ്രൈവറും മോഷണ സംഘത്തെ പിന്തുടരുകയായിരുന്നു. പൊലീസ് ബാരിക്കേഡിന് മുന്നില്‍ വച്ച് ബൈക്കില്‍ നിന്ന് മോഷ്ടാക്കള്‍ വീണു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകയും ഡ്രൈവറും ചേര്‍ന്ന് ഇവരെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

മയക്കുമരുന്നിന് അടിമകളാണ് പ്രതികള്‍. ഇതിനാവശ്യമായ പണം കണ്ടെത്തുന്നതിനാണ് കുറ്റകൃത്യം നടത്തിയതെന്ന് പ്രതികളുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത