ദേശീയം

ലോക്ക്ഡൗണ്‍ വഴി 29 ലക്ഷം പേരെ രക്ഷിച്ചു, 78,000 കോവിഡ് മരണം തടയാന്‍ സാധിച്ചു; കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ നടപടിയെന്ന് ആരോഗ്യമന്ത്രി ലോക്‌സഭയില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദേശവ്യാപകമായി നടപ്പാക്കിയ ലോക്ക്ഡൗണ്‍ വഴി 29 ലക്ഷം പേരെ കോവിഡ് വരാതെ രക്ഷിക്കാന്‍ കഴിഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. 78000 മരണവും ഇത്തരത്തില്‍ തടയാന്‍ സാധിച്ചുവെന്നും ലോക്‌സഭയില്‍ മന്ത്രി പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട ശക്തമായ നടപടിയാണ് ലോക്ക്ഡൗണ്‍. കോവിഡിനെ ഒരു പരിധിവരെ നിയന്ത്രിച്ച് നിര്‍ത്താന്‍ ഇതുവഴി സാധിച്ചു. അല്ലാത്ത പക്ഷം 29 ലക്ഷം പേര്‍ക്ക് കൂടി കോവിഡ് ബാധിക്കുമായിരുന്നു. 37000 മുതല്‍ 78000 വരെ മരണം തടഞ്ഞു നിര്‍ത്താന്‍ സാധിച്ചുവെന്നും  മന്ത്രി പറഞ്ഞു. 

രാജ്യത്ത് കോവിഡ് ബാധിതര്‍ 48 ലക്ഷം കടന്നിരിക്കുകയാണ്. 24 മണിക്കൂറിനിടെ 92,071 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 79,722 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ