ദേശീയം

മഹാരാഷ്ട്രയില്‍ കോവിഡ് മരണം 30,000 കടന്നു; ആകെ രോഗബാധിതര്‍ 11 ലക്ഷത്തിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ 11 ലക്ഷത്തിലേക്ക്. 24 മണിക്കൂറിനിടെ 20,482 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം കോവിഡ് ബാധിതര്‍ 10,97,856 ആയി ഉയര്‍ന്നു. ഈ സമയത്ത് 515 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രതിദിന രോഗികള്‍ക്ക് സമാനമായി രോഗമുക്തരുടെ എണ്ണവും ഉയരുന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്. 24 മണിക്കൂറിനിടെ 19,423 പേരാണ് രോഗമുക്തി നേടിയത്. മരണം 30000 കടന്നു. 30,409 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

7,75, 273 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 2,91,797 പേര്‍ ചികിത്സയില്‍ കഴിയുന്നതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. മുംബൈയില്‍ പുതുതായി 1585 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

24 മണിക്കൂറിനിടെ 49 പേര്‍ക്ക് മരണം സംഭവിച്ചതായും മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 1,73,534 ആയി ഉയര്‍ന്നു. ഇതില്‍ 30,879 പേര്‍ ചികിത്സയില്‍  കഴിയുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ