ദേശീയം

മന്ത്രി 'മാഫിയാ തലവന്‍', ഉടന്‍ പുറത്താക്കണം ; മുഖ്യമന്ത്രിക്ക് എംഎല്‍എയുടെ കത്ത്

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍ : രാജസ്ഥാനിലെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ വീണ്ടും പ്രതിസന്ധി രൂപംകൊള്ളുന്നു. സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രിയെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ മുഖ്യമന്ത്രി അശോക് ഗെഹലോട്ടിനോട് ആവശ്യപ്പെട്ടു. ഭരത് സിങ് കുന്താന്‍പൂര്‍ ആണ് മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചത്. 

മന്ത്രി മാഫിയാ തലവനാണെന്നും, അയാളുടെ പേര് പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഭരത് സിങ് കത്തില്‍ സൂചിപ്പിക്കുന്നു. സംസ്ഥാന മന്ത്രിസഭയിലെ എറ്റവും അഴിമതിക്കാരനായ മന്ത്രിയാണ് ഇയാളെന്നും ഭരത് സിങ് ആരോപിക്കുന്നു. കോണ്‍ഗ്രസ് എംഎല്‍എയുടെ കത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ പുറത്തുവിട്ടിട്ടുണ്ട്.

മുമ്പും വിവാദപ്രസ്താവന നടത്തിയ വ്യക്തിയാണ് കോണ്‍ഗ്രസ് എംഎല്‍എയായ ഭരത് സിങ് കുന്താന്‍പൂര്‍. മദ്യം കൊറോണ വൈറസിനെ തൊണ്ടയില്‍ വെച്ചു തന്നെ കൊല്ലുമെന്നും അതിനാല്‍ സംസ്ഥാനത്തെ മദ്യഷോപ്പുകളെല്ലാം തുറക്കണമെന്നും ഭരത് സിങ് നേരത്തെ മുഖ്യമന്ത്രി ഗഹലോട്ടിനോട് ആവശ്യപ്പെട്ടിരുന്നു. സമയം കളയുന്നതിനാല്‍ ഫോണ്‍കോളുകളിലെ കോവിഡ് ബോധവല്‍ക്കരണസന്ദേശം ഒഴിവാക്കണമെന്നും ഭരത് സിങ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു