ദേശീയം

രാജ്യത്ത് കോവിഡ് ബാധിച്ച് 382 ഡോക്ടര്‍മാര്‍ മരിച്ചതായി ഐഎംഎ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് 382 ഡോക്ടര്‍മാര്‍ മരിച്ചതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കോവിഡ് പ്രതിരോധ രംഗത്തെ മുന്‍നിര പോരാളികളാണ് ഡോക്ടര്‍മാര്‍. 

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ മാത്രം 90,123 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ, ആകെ വൈറസ് ബാധിതര്‍ അരക്കോടി പിന്നിട്ടിരിക്കുകയാണ്. ഇന്നും തമിഴ്‌നാട്ടിലും ഡല്‍ഹിയിലും ആന്ധ്രാപ്രദേശിലും യഥാക്രമം 5,652, 4473, 8835 എന്നിങ്ങനെയാണ് കോവിഡ് ബാധിതര്‍.

മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നി സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. ചികിത്സയിലുളളവരില്‍ 60 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. രോഗമുക്തിയിലും ഈ സംസ്ഥാനങ്ങള്‍ തമ്മിലാണ് മുന്‍പന്തിയില്‍. ഇതാണ് ഈ സംസ്ഥാനങ്ങളിലുളളവര്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ