ദേശീയം

'കോവിഡ് പിടിച്ചു, ഞാന്‍ പോകുന്നു'; ഭാര്യയ്ക്ക് സന്ദേശമയച്ചു; യുവാവ് കാമുകിക്ക് ഒപ്പം മുങ്ങി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് പരിശോധനയില്‍ ഫലം പോസറ്റീവാണെന്ന് ഭാര്യയെ അറിയിച്ച ശേഷം യുവാവ് കാമുകിക്ക് ഒപ്പം പോയി. മഹരാഷ്ട്രയിലെ നവി മുംബൈയിലാണ് 28 കാരനായ ഭര്‍ത്താവ് ഭാര്യയെ തെറ്റിദ്ധരിപ്പിച്ച് ഇന്‍ഡോറിലെ കാമുകിയുടെ അടുത്ത് പോയത്.

കോവിഡ് ആണെന്ന് സ്ഥിരീകരിച്ചതിനാല്‍ താന്‍ മരിക്കാന്‍ പോകുകയാണെന്ന് ഇയാള്‍ വീട്ടുകാരെ അറിയിച്ചു. അതിന് പിന്നാലെ ഇയാള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു. പിറ്റേദിവസം ഇയാളുടെ ബൈക്കും ഹെല്‍മെറ്റും പേഴ്‌സും ഉള്‍പ്പടെ സമീപപ്രദേശത്തുനിന്നും യുവതിയുടെ സഹോദരന്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് യുവാവിനെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് യുവാവിനെ കണ്ടെത്തിയത്. ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ ആശുപത്രികളിലും പൊലീസ് അന്വേഷിച്ചെങ്കിലും ഇങ്ങനെയൊരാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായതിനാല്‍ ആ വഴിയും അന്വേഷണം നടത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞയാഴ്ച ഇയാള്‍ ഇന്‍ഡോറില്‍ ഉണ്ടെന്ന് പൊലീസിന് മനസിലാക്കാന്‍ കഴിഞ്ഞു. അവിടെ ഇയാള്‍ക്ക് വിവാഹേതരബന്ധമുണ്ടെന്നും പൊലിസ് കണ്ടെത്തി. ജൂലായ് 21നാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം ഇയാള്‍ ഭാര്യയെ വിളിച്ചറിയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും