ദേശീയം

രജ്പുത് വംശത്തില്‍പ്പെട്ട ആളല്ല സുശാന്ത് സിങ്, മഹാറാണ പ്രതാപിന്റെ പിന്മുറക്കാര്‍ ആത്മഹത്യ ചെയ്യില്ല; വിവാദ പരാമര്‍ശവുമായി ആര്‍ജെഡി എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

പട്‌ന: രജ്പുത് വംശത്തില്‍പ്പെട്ട ആളല്ല നടന്‍ സുശാന്ത് സിങ് രജ്പുത് എന്ന ആര്‍ജെഡി എംഎല്‍എയുടെ പരാമര്‍ശം വിവാദത്തില്‍. മഹാറാണ പ്രതാപിന്റെ പിന്മുറക്കാര്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന ആര്‍ജെഡി എംഎല്‍എ അരുണ്‍ യാദവിന്റെ പരാമര്‍ശമാണ് ബിജെപി അടക്കമുളള പാര്‍ട്ടികള്‍ ഏറ്റെടുത്തിരിക്കുന്നത്. വംശീയാധിക്ഷേപത്തിന് എംഎല്‍എ ബിഹാറിലെ ജനതയോട് മാപ്പുപറയണമെന്ന് ബിജെപിയും ജെഡിയും ആവശ്യപ്പെട്ടു.

ബിഹാര്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പശ്ചാത്തലത്തിലുളള ആര്‍ജെഡി എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. തന്റെ നിയോജകമണ്ഡലത്തില്‍ പുതുതായി പണിത റോഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനിടെയാണ് അരുണ്‍ യാദവ് വിവാദ പരാമര്‍ശം നടത്തിയത്. 'സുശാന്ത് രജ്പുത് അല്ല. മഹാറാണ പ്രതാപിന്റെ വംശത്തില്‍പ്പെട്ടവര്‍ തൂങ്ങിമരിക്കുകയില്ല എന്ന കാര്യം മറന്നുപോകരുത്. സുശാന്തിന്റെ മരണത്തില്‍ ഞാന്‍ വേദനിക്കുന്നു. സുശാന്ത് അങ്ങനെ ചെയ്യരുതായിരുന്നു. അദ്ദേഹം രജ്പുത് ആണെങ്കില്‍ പടപൊരുതണമായിരുന്നു. മറ്റുളളവരെ കൊലപ്പെടുത്തിയ ശേഷം മാത്രം ജീവത്യാഗം ചെയ്യുന്നതാണ് രജ്പുത്തിന്റെ രീതി'- അരുണ്‍ യാദവ് പറഞ്ഞു.

രജ്പുത് വംശത്തിന്റെ മാത്രമല്ല, യാദവരുടെയും പൂര്‍വ്വികനാണ് മഹാറാണ പ്രതാപെന്നും എംഎല്‍എ പറഞ്ഞു. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ബിഹാര്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പശ്ചാത്തലത്തില്‍ സുശാന്തിന്റെ മരണം രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് പാര്‍ട്ടികള്‍.അതിനിടെയാണ് ആര്‍ജെഡി എംഎല്‍എയുടെ വിവാദ പരാമര്‍ശം പുറത്തുവന്നത്.

സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ആര്‍ജെഡി എംഎല്‍എ നടത്തിയ പരാമര്‍ശം രാജ്യത്തെ ഒന്നടങ്കം നാണം കെടുത്തിയിരിക്കുകയാണെന്ന് ജെഡിയു കുറ്റപ്പെടുത്തി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പു പറയണമെന്ന് ജെഡിയു വക്താവ് രാജീവ് രഞ്ജന്‍ പ്രസാദ് പറഞ്ഞു.  ആര്‍ജെഡി നേതാക്കള്‍ സ്ഥിരം കുറ്റവാളികളാണ് എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് ബിജെപി വക്താവ് നിഖില്‍ ആനന്ദ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല