ദേശീയം

കൂടുതല്‍ എംപിമാര്‍ക്ക് കോവിഡ് ; പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ ആലോചന, കാര്‍ഷിക ബില്‍ നാളെ രാജ്യസഭയില്‍, ബിജെപി എംപിമാര്‍ക്ക് വിപ്പ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കൂടുതല്‍ എംപിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം വെട്ടിച്ചുരുക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുവരെ 30 ജനപ്രതിനിധികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് സമ്മേളനം ചുരുക്കാന്‍ ആലോചിക്കുന്നത്. 

ലോക്‌സഭയുടെ അടിയന്തര കാര്യോപദേശക സമിതി സ്പീക്കര്‍ ഓം ബിര്‍ല വിളിച്ചുചേര്‍ത്തു. സമിതി യോഗത്തില്‍ സഭ സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തേക്കും. സെപ്റ്റംബര്‍ 14 ന് ആരംഭിച്ച സമ്മേളനം ഒക്ടോബര്‍ ഒന്നുവരെയാണ് നിശ്ചയിച്ചിരുന്നത്. 

ആറുമാസത്തിന് ശേഷമാണ് പാര്‍ലമെന്റ് സമ്മേളിച്ചത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രത്യേകസമയക്രമത്തിലാണ് ലോക്‌സഭയും രാജ്യസഭയും ചേരുന്നത്.  തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട ബില്ലുകള്‍ സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. മന്ത്രി സന്തോഷ് ഗാങ് വാര്‍ ആണ് ബില്‍ അവതരിപ്പിച്ചത്. 

അതേസമയം വിവാദമായ കാര്‍ഷിക ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത് സര്‍ക്കാര്‍ നാളത്തേക്ക് മാറ്റി. സഭയില്‍ ഹാജരുണ്ടാകണമെന്ന് കാണിച്ച് എല്ലാ ബിജെപി എംപിമാര്‍ക്കും പാര്‍ട്ടി വിപ്പ് നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍