ദേശീയം

കോവിഡ് ചികിത്സയ്ക്കായി രണ്ടാമതും പ്ലാസ്മ ദാനം; ഒരു പേടിയും വേണ്ടെന്ന് കീരവാണി

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: കോവിഡ് ചികിത്സയ്ക്കായി രണ്ടാമതും പ്ലാസ്മ ദാനം ചെയ്ത് പ്രശസ്ത സംഗീത സംവിധായകന്‍ എം എം കീരവാണി. തിങ്കളാഴ്ചയാണ് അദ്ദേഹവും മകനും പ്ലാസ്മ ദാനം ചെയ്തത്. 

'രക്തത്തില്‍ ഇപ്പോഴും ആന്റി ബോഡി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആശുപത്രി അറിയച്ചതിനെ തുടര്‍ന്നാണ് വീണ്ടും പ്ലാസ്മ ദാനം ചെയ്തതെന്ന് കീരവാണി വ്യക്തമാക്കി. കിംസ് ഹോസ്പിറ്റലിലാണ് അദ്ദേഹം പ്ലാസ്മ ദാനം ചെയ്തത്. 

പ്ലാസ്മ ദാനം ചെയ്യുന്നതില്‍ ഒരു പേടിയും വേണ്ടെന്ന് 59കാരനായ കീരവാണി പറയുന്നു. ബാഹുബലി ഉള്‍പ്പെടെയുള്ള തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ച കീരവാണി, സെപ്റ്റംബര്‍ ഒന്നിനാണ് ആദ്യമായി പ്ലാസ്മ നല്‍കിയത്. മകന്‍ ഭൈരവയും പ്ലാസ്മ നല്‍കി. ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലിയുടെ ആര്‍ ആര്‍ ആര്‍ ആണ് കീരവാണിയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു