ദേശീയം

'നോ ഡേറ്റാ അവയ്‌ലബിള്‍'! എന്‍ഡിഎയ്ക്ക് പുതിയ അര്‍ത്ഥം; കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് തരൂര്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ വീണ്ടും രൂക്ഷഭാഷയില്‍ പരിഹസിച്ച് ശശി തരൂര്‍ എംപി. ഇത്തവണ എന്‍ഡിഎ സഖ്യത്തിന് പുതിയ പേര് നല്‍കിയാണ് തരൂരിന്റെ പരിഹാസം. ' നോ ഡേറ്റ അവയിലബിള്‍'  എന്നാണ് ഭരണമുന്നണിക്ക് തതൂര്‍ നല്‍കിയിരിക്കുന്ന പുതിയ പേര്. 

വിവിധ വിഷയങ്ങളില്‍ വിവരങ്ങള്‍ ലഭ്യമല്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ പാര്‍ലമെന്റിലെ പരാമര്‍ശത്തെ സൂചിപ്പിച്ചായിരുന്നു ശശി തരൂരിന്റെ പരിഹാസം.

'അതിഥി തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങളില്ല, കര്‍ഷക ആത്മഹത്യ സംബന്ധിച്ച വിവരങ്ങളില്ല, സാമ്പത്തിക ഉത്തേജനം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍, കോവിഡ് മരണങ്ങള്‍ സംബന്ധിച്ച് അവ്യക്തമായ വിവരങ്ങള്‍, ജിഡിപി വളര്‍ച്ച സംബന്ധിച്ച് മേഘാവൃതമായ വിവരങ്ങള്‍- ഈ സര്‍ക്കാര്‍ എന്‍ഡിഎ എന്നതിന് തികച്ചും പുതിയ പദം നിര്‍വചിക്കുകയാണ്' - ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.ഒരു കാര്‍ട്ടൂണ്‍ കൂടി പങ്കുവച്ചായിരുന്നു തരൂരിന്റെ ട്വീറ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം