ദേശീയം

കാര്‍ഷിക ബില്ലില്‍ യോജിച്ച പ്രക്ഷോഭം തുടരാന്‍ പ്രതിപക്ഷം; ഗുലാം നബിയുടെ നേതൃത്വത്തില്‍ ഇന്നു യോഗം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ക്കെതിരായ സമരത്തിന്റെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നു യോഗം ചേരും. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ ചേംബറില്‍ രാവിലെ പതിനൊന്നിനാണ് യോഗം.

കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ പ്രതിപക്ഷം രാജ്യസഭയില്‍ ഒന്നിച്ച് അണിനിരന്നിരുന്നു. രാജ്യസഭാ നടപടികള്‍ ഈ സമ്മേളന കാലയളവിലേക്കു ബഹിഷ്‌കരിക്കുകയാണെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷം ഇന്നലെ ലോക്‌സഭയിലും ഇറങ്ങിപ്പോക്കു നടത്തി. യോജിച്ചുള്ള ഈ പ്രക്ഷോഭത്തിന്റെ തുടര്‍ച്ച ചര്‍ച്ച ചെയ്യാനാണ് ഇന്നത്തെ യോഗം.

അതിനിടെ പ്രതിപക്ഷം ബഹിഷ്‌കരിക്കുന്ന പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് സമ്മേളനം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നു പിരിഞ്ഞേക്കും. രാജ്യസഭ അനിശ്ചിതമായി പിരിയുന്നതിന് ശുപാര്‍ശ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി പാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു. ഇന്നു രാവിലെ സഭ ചേര്‍ന്നയുടന്‍ മുരളീധരന്‍ ഇക്കാര്യം അറിയിക്കുകയായിരുന്നു. ലോക്‌സഭ പാസാക്കി ഏതാനും ബില്ലുകള്‍ ഇന്നു പരിഗണിക്കേണ്ടതിനാല്‍ അതിനു ശേഷം സഭ പിരിയാനാണ് തീരുമാനം.

സഭ പിരിയുന്നതില്‍ തീരുമാനമെടുക്കേണ്ടത് അധ്യക്ഷനാണെന്ന്, എം വെങ്കയ്യ നായിഡു പറഞ്ഞു. നടപടികള്‍ പൂര്‍ത്തിയായെന്ന് അധ്യക്ഷനു ബോധ്യമാവുമ്പോഴാണ് സഭ പിരിയുകയെന്ന് വെങ്കയ്യ നായിഡു അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്