ദേശീയം

മയക്കുമരുന്ന് കേസ്: അന്വേഷണം ദീപികയിലേക്കും ശ്രദ്ധയിലേക്കും സാറാ അലിഖാനിലേക്കും, ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ പ്രമുഖ താരങ്ങളായ ദീപിക പദുക്കോണ്‍, സാറാ അലി ഖാന്‍, ശ്രദ്ധാ കപൂര്‍, രാഹുല്‍ പ്രീതി സിങ് എന്നിവരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് ഫാഷന്‍ ഡിസൈനര്‍ സിമോണി കമ്പട്ടയെയും വിളിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ കേസില്‍ റിയ ചക്രബര്‍ത്തി, സഹോദരന്‍ ഷൗവിക്, സുശാന്തിന്റെ മാനേജര്‍ തുടങ്ങിയവരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിട്ടുണ്ട്്. മയക്കുമരുന്നിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ചില വാട്സ്ആപ്പ് ചാറ്റുകള്‍ നിരീക്ഷണത്തിലാണെന്ന് എന്‍സിബി വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ദീപികയുടെ മാനേജര്‍ കരീഷ്മ പ്രകാശും 'ഡി' എന്ന് പേരുള്ള ഒരാളും തമ്മില്‍ നടത്തിയ സംഭാഷണങ്ങളും ഇതില്‍പ്പെടും. 

കരിഷ്മയും ദീപികയും തമ്മിലുളള വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ട്.അറസ്റ്റിലായ റിയ ചക്രബര്‍ത്തിയുടെ വാട്‌സ് ആപ്പ് ചാറ്റുകളില്‍ ദീപികയുടെ പേരുണ്ടെന്നാണ് സൂചന. റിയയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സുശാന്തിന്റെ ഉടമസ്ഥതയിലുള്ള പുനെ ലോണാവാലയിലെ ഫാം ഹൗസില്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ലഹരി പാര്‍ട്ടി കേന്ദ്രമാക്കിയാണ് കൂടുതല്‍ ബോളിവുഡ് താരങ്ങളിലേക്ക് അന്വേഷണം നീളുന്നത് എന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ