ദേശീയം

ലോക്ക്ഡൗണിനെ തുടര്‍ന്ന് സാമ്പത്തികമായി പൊറുതിമുട്ടി; ആറാം നിലയില്‍ നിന്ന് ചാടി തെരുവ് കച്ചവടക്കാരന്‍ ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്


മുംബൈ: ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് കാരണം തെരുവു കച്ചവടക്കാരന്‍ ജീവനൊടുക്കി. ഫ്‌ലാറ്റിന്റെ ആറാം നിലയില്‍ നിന്ന് ചാടിയാണ് അറുപതുകാരനായ സദാനന്ദ് നായിക് ജീവിതം അവസാനിപ്പിച്ചത്. 

കഴിഞ്ഞ ആറുമാസമായി ഇയാള്‍ വലിയ രീതിയില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചതായി പൊലീസ് പറഞ്ഞു. ഇതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. വീടിന്റെ ബാത്ത്‌റൂമിലെ ജനല്‍ വഴി പുറത്തേക്ക് ചാടുകയായിരുന്നു.  എന്നാല്‍ ആത്മഹത്യാക്കുറിപ്പ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

അയല്‍വാസികള്‍ ഇയാളെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇയാള്‍ക്ക് കച്ചവടം നടത്താന്‍ കഴിഞ്ഞിരുന്നില്ല. മറ്റ് വരുമാനമാര്‍ഗമൊന്നും ഇല്ലാത്തതിനാല്‍ ഇയാള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍; ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍

'ഫീസ് അടയ്ക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങി'; കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ചത് ഒരുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളായ 18 വയസ്സുകാര്‍

പശ്ചിമ ഘട്ട മലനിരകളിലെ കാഴ്ചകള്‍ ആസ്വദിക്കാം; പുനലൂര്‍- ചെങ്കോട്ട പാതയിലെ പ്രത്യേക എസി ട്രെയിന്‍ ഇന്നുമുതല്‍ - വീഡിയോ

'മലയാളം സംസാരിക്കുന്ന മെലിഞ്ഞ ആള്‍, ഒച്ചവെച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണി'; കാസര്‍കോട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തിരച്ചില്‍

ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു; തമിഴ്‌നാട്ടിൽ ലോറിക്ക് പിന്നിൽ ബസിടിച്ച് നാല് മരണം