ദേശീയം

ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ കയ്യാങ്കളി; എന്‍സിബി ഓഫീസിന് മുന്നില്‍ ഏറ്റുമുട്ടി മാധ്യമപ്രവര്‍ത്തകര്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


മുംബൈ: ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകര്‍ തമ്മിലടിച്ചു. മുംബൈയില്‍ റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍ പ്രദീപ് ഭണ്ഡാരിയും എബിപി ന്യൂസ് റിപ്പോര്‍ട്ടര്‍ മനോജ് വെര്‍മയുമാണ് ഏറ്റുമുട്ടിയത്. മാധ്യമപ്രവര്‍ത്തകര്‍ തമ്മില്‍ കയ്യേറ്റം നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

ബോളിവുഡിലെ മയക്കുമരുന്ന് ബന്ധത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ഓഫീസിന് മുന്നിലെ റിപ്പോര്‍ട്ടിങ്ങിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ തമ്മിലടിച്ചത്. എബിപി റിപ്പോര്‍ട്ടര്‍ തന്നെ കയ്യേറ്റം ചെയ്യുകയായിരുന്നു എന്നാരോപിച്ച് റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍ രംഗത്തെത്തി. 

മഹാരാഷ്ട്രയില്‍ സത്യം പറഞ്ഞതിന് തനിക്ക് നേരിട്ട അക്രമം എന്ന രീതിയിലാണ് പ്രദീപ് ഭണ്ഡാരി ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. തന്നെ മര്‍ദിക്കാനായി എന്‍ഡിടിയും എബിപിയും ഗുണ്ടകളെ പറഞ്ഞയക്കുകയായിരുന്നു എന്നും പൊലീസ് നോക്കിനിന്നും ഇയാള്‍ ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി