ദേശീയം

വിവാഹിതന് കാമുകിക്കൊപ്പം ജീവിക്കണം; 12 ലക്ഷം കടം വാങ്ങിയവരില്‍ നിന്ന് രക്ഷപ്പെടണം; 'തട്ടിക്കൊണ്ടുപോകല്‍ നാടകം'; യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


ഭീവണ്ടി: 12 ലക്ഷം കടം വാങ്ങിയവരില്‍ നിന്ന് രക്ഷപ്പടുന്നതിനും കാമുകിക്കൊപ്പം ജീവിക്കുന്നതിനുമായി തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തിയ യുവാവ് അറസ്റ്റില്‍. രാജസ്ഥാനിലെ ഭീവണ്ടിയില്‍ വച്ചാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ സുലേമാന്‍ അല്‍വി അറസ്റ്റിലായത്. വ്യാഴാഴ്ചയായിരുന്നു അറസ്റ്റ്. 

സഹോദരന്‍ സദ്ദാം ഹുസൈന്‍, സുഹൃത്ത്, െ്രെഡവര്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് സുലേമാന്‍ അലവി സ്വന്തം തട്ടിക്കൊണ്ട് പോകല്‍ നാടകം ആസൂത്രണം ചെയ്തത്. അതിന് പിന്നാലെ ഇയാളെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി. ബൊലേറോയില്‍ വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു തട്ടിക്കൊണ്ടുപോയതെന്നും ഇതിന് പിന്നില്‍ അജ്ഞാതമായ നാലംഗസംഘമാണെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഐപിസി 364 വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

പൊലീസ് നടത്തിയ അന്വേഷണത്തില്‍ സഹോദരന്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതയുമായി യോജിക്കുന്നതായിരുന്നില്ല. ഇതിനിടെ സുലേമാനെ ഭീവണ്ടിയില്‍ കണ്ടതായി വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവിടെ യുവതിക്കും രണ്ട് കുഞ്ഞുങ്ങള്‍ക്കുമൊപ്പം സുലേമാന്‍ താമസിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി

വിവാഹിതനായ സുലേമാന്‍  മറ്റൊരു യുവതിയുമായി എട്ടു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ഇവര്‍ക്കൊപ്പം ജീവിക്കുന്നതിനും 12 ലക്ഷം രൂപയുടെ കടം വീട്ടാന്‍ പണം ഇല്ലാതിരുന്നതിനെ തുടര്‍ന്നുമാണ് ഇത്തരത്തിലൊരു തട്ടിക്കൊണ്ട് പോകല്‍ നടകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ആസൂത്രണത്തില്‍ പങ്കെടുത്ത സഹോദരന്‍ സദ്ദാം, സുഹൃത്ത്, െ്രെഡവര്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കേസ് തെളിയിച്ച പൊലീസ് സംഘത്തിന് ഐജി എ സതീഷ് ഗണേഷ് 40,000 രൂപ സമ്മാനമായി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ