ദേശീയം

'കൊതിപ്പിച്ച് ബിരിയാണി', തടിച്ചുകൂടി ജനം; ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ ക്യൂ (വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ ബിരിയാണി കടയ്ക്ക് മുന്നില്‍ ഒന്നര കിലോമീറ്റര്‍ ദൂരം വരെ ആളുകള്‍ ക്യൂ നില്‍ക്കുന്നതിന്റെ വീഡിയോ പുറത്ത്.  കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന കര്‍ണാടകയില്‍ റെസ്റ്റോറന്റുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ടുണ്ട്.

ബംഗളൂരു ഹോസ്‌കോട്ടില്‍ ബിരിയാണി കടയ്ക്ക് മുന്നിലെ ആളുകളുടെ നീണ്ട ക്യൂവിന്റെ വീഡിയോയാണ് വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുന്നത്. ക്യൂ ഒന്നര കിലോമീറ്റര്‍ ദൂരം വരെയാണ് നീണ്ടത്. പ്രസിദ്ധമായ ആനന്ദ് ദം ബിരിയാണി വാങ്ങുന്നതിനാണ് ക്യൂ. കഴിഞ്ഞദിവസമാണ് തിരക്ക് അനുഭവപ്പെട്ടത്.

ഇത്രയും ആളുകള്‍ കൂടാന്‍ എന്തു ബിരിയാണിയാണ് അവിടെ നല്‍കുന്നത് എന്നതടക്കമുളള കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. മാസ്‌ക് ധരിച്ചാണ് ക്യൂവില്‍ നില്‍ക്കുന്നതെങ്കിലും പലയിടങ്ങളിലും സാമൂഹിക അകലം പാലിച്ചിട്ടില്ല എന്ന് വീഡിയോയില്‍ വ്യക്തമാണ്. ലോക്ക്ഡൗണിന് മുന്‍പുളള കാലത്തെ അപേക്ഷിച്ച് ബിരിയാണി വില്‍പ്പനയില്‍ 20 ശതമാനത്തിന്റെ വര്‍ധന ഉണ്ടായതായി കടയുടമ പറയുന്നു. ബംഗളൂരു നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് കട.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്