ദേശീയം

മുംബൈ നഗരത്തില്‍ മാത്രം ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 8,646 പേര്‍ക്ക്; കര്‍ണാടകയിലും പഞ്ചാബിലും സ്ഥിതി രൂക്ഷമാകുന്നു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടക, പഞ്ചാബ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുന്നു. മഹാരാഷ്ട്രയിലും സ്ഥിതി രൂക്ഷമാണ്. മുംബൈ നഗരത്തില്‍ മാത്രം ഇന്ന് എട്ടായിരത്തിന് മുകളിലാണ് പുതിയ കേസുകള്‍. 

മുംബൈ നഗരത്തില്‍ മാത്രം ഇന്ന് 8,646 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5,031 പേര്‍ക്കാണ് രോഗമുക്തി. 18 പേര്‍ മരിച്ചു. മുംബൈയില്‍ മാത്രം 4,23,360 ആകെ രോഗികള്‍. 3,55,691 പേര്‍ക്കാണ് രോഗമുക്തി. 55,005 ആക്ടീവ് കേസുകള്‍. ആകെ മരണം 11,704. 

മഹാരാഷ്ട്രയില്‍ ഇന്ന് 43,183 പേര്‍ക്കാണ് കോവിഡ്. 32,641 പേര്‍ക്കാണ് രോഗമുക്തി. ഇന്ന് 249 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 28,56,163. ആകെ രോഗ മുക്തരുടെ എണ്ണം 24,33,368. നിലവില്‍ 3,66,533 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 249 പേര്‍ മരിച്ചതോടെ ആകെ മരണം 54,898.

കര്‍ണാടകയില്‍ ഇന്ന് 4,234 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,599 പേര്‍ക്കാണ് രോഗമുക്തി. 18 മരണം. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 10,01,238. ആകെ രോഗമുക്തി 9,57,769. ആകെ മരണം 12,585. ആക്ടീവ് കേസുകള്‍ 30,865. 

പഞ്ചാബില്‍ 3,187 പേര്‍ക്കാണ് ഇന്ന് രോഗം കണ്ടെത്തിയത്. 2,291 പേര്‍ക്കാണ് രോഗമുക്തി. 60 പേര്‍  മരിച്ചു. ആകെ രോഗികള്‍ 2,42,895. ഇതുവരെയായി 2,11,325 പേര്‍ക്കാണ് രോഗമുക്തി. 60 പേര്‍ മരിച്ചതോടെ ആകെ മരണം 6,926. ആക്ടീവ് കേസുകള്‍ 24,644. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല