ദേശീയം

'ഇവരാണ് കാരണം'; പീഡിപ്പിച്ചെന്ന് വ്യാജ പരാതി,നാല് യുവതികളുടെ പേര് ഫെയ്‌സ്ബുക്കില്‍ കുറിച്ച് ആത്മഹത്യ ശ്രമം, യുവാവ് ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഡെസ്ക്

ആഗ്ര: വ്യാജ പീഡന കേസ് നല്‍കി നാല് യുവതികള്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. ആഗ്രയിലാണ് സംഭവം. ലവിഷ് അഗര്‍വാള്‍ എന്നയാളാണ് വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായത്. യുവതികളുടെ പേര് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയതിന് ശേഷമാണ് ലവിഷ് ആത്മഹത്യക്ക് ശ്രമിച്ചത്. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. 

'ഞാന്‍ പീഡിപ്പിച്ചുവെന്ന് അവര്‍ വ്യാജ പരാതി നല്‍കി. ഇവര്‍ക്കെതിരെ ഞാനും പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ യുവതികള്‍ വീണ്ടും എന്നെ അപമാനിച്ചു. ഇപ്പോള്‍ വീണ്ടും അവര്‍ എനിക്കെതിരെ സീതാപൂരില്‍ വ്യാജ പരാതി നല്‍കി. ഞാനൊരിക്കല്‍ പോലും സീതാപൂരില്‍ പോയിട്ടില്ല. മാനസ്സികമായി തകര്‍ന്ന ഞാന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. ഇവര്‍ നാലുപേരുമാണ് എന്റെ മരണത്തിന് ഉത്തരവാദികള്‍'- ലവിഷ് പോസ്റ്റില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്