ദേശീയം

ഇന്നലെ 80,000ലധികം രോഗികള്‍, ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്; മരണം 400കടന്നു, ചികിത്സയിലുള്ളവര്‍ ആറുലക്ഷത്തിന് മുകളില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്നനിലയില്‍. ഇന്നലെ 81,466 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിരുടെ ആകെ എണ്ണം 1,23,03,131 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികള്‍ കൂടിയതാണ് ആശങ്കയ്ക്ക് കാരണം.

ഇന്നലെ മാത്രം 469 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,63,396 ആയി ഉയര്‍ന്നു. നിലവില്‍ 6,14,696 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

24 മണിക്കൂറിനിടെ 50,356 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,15,25,039 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍  രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 6,87,89,138 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

മുംബൈ നഗരത്തില്‍ മാത്രം ഇന്നലെ 8,646 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 43,000 കടന്നു. പഞ്ചാബിലും കര്‍ണാടകയിലും കോവിഡ് വ്യാപനം രൂക്ഷമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍