ദേശീയം

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികള്‍ 48,000ത്തിലേക്ക്; ഏറ്റവും ഉയര്‍ന്ന പ്രതിദിനവര്‍ധന; മറ്റന്നാള്‍ മുതല്‍ കടുത്ത നിയന്ത്രണം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വന്‍വര്‍ധന. 47,827 പേര്‍ക്കാണ് 24 മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്24,126 പേര്‍ രോഗമുക്തി നേടി. 202 പേരാണ് 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 29,04,076 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കോവിഡ് വ്യാപനം നിലനില്‍ക്കുകയാണെങ്കില്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് തള്ളാനാവില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൂര്‍ണ ലോക്ക് ഡൗണിന് മുന്‍പായി ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താനുളള ശ്രമം വിദഗ്ധരുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുംബൈയില്‍ വ്യാഴാഴ്ച 8,832 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് നഗരത്തില്‍ ഒരു ദിവസം കോവിഡ് സ്ഥിരീകരിക്കുന്നത്. ഡല്‍ഹിയിലും കര്‍ണാടകയിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്