ദേശീയം

ഒരു കിലോയ്ക്ക് ഒരു ലക്ഷം രൂപ; ലോകത്തിലെ ഏറ്റവും വിലയേറിയ പച്ചക്കറി വിളവെടുക്കാന്‍ ഒരുങ്ങി ബിഹാറിലെ കര്‍ഷകന്‍ 

സമകാലിക മലയാളം ഡെസ്ക്

പാട്ന: ലോകത്തിലെ ഏറ്റവും വിലയേറിയ പച്ചക്കറിയിനം കൃഷിചെയ്യുകയാണ് ബിഹാര്‍ സ്വദേശിയായ കര്‍ഷകന്‍ അമരേഷ് സിങ്. ഒരു കിലോയ്ക്ക് ഒരു ലക്ഷം രൂപയാണ് 'ഹോപ് ഷോട്ട്‌സ്' എന്ന ഈ പച്ചക്കറിക്ക് വില. പരീക്ഷണാടിസ്ഥാനത്തിലാണ് ഔറംഗാബാദ് ജില്ലയില്‍ ഇതിന്റെ കൃഷി നടക്കുന്നത്. 

വാരനാസിയിലെ ഇന്ത്യന്‍ വെജിറ്റബില്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞന്‍ ഡോ. ലാലിന്റെ നേതൃത്വത്തിലാണ് കൃഷി പുരോഗമിക്കുന്നത്. കൃഷി 60ശതമാനവും വിജയകരമായിട്ടുണ്ടെന്നാണ് അമരേഷിന്റെ വാക്കുകള്‍. ഈ കൃഷിയിലൂടെ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇപ്പോള്‍ നേടുന്നതിന്റെ പത്തിരട്ടി സമ്പാദിക്കാന്‍ കര്‍ഷകര്‍ക്ക് കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. നാല് മാസം മുമ്പാണ് അമരേഷ് തൈ നട്ടത്. കൃഷി വിജയകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബീഹാറിലെ കാര്‍ഷിക രംഗത്ത് ഇത് കാര്യമായ മാറ്റമുണ്ടാക്കുമെന്ന് കരുതുന്നുണ്ടെന്നും അമരേഷ് പറഞ്ഞു. 

ഹോപ്-ഷോട്ട്‌സിന്റെ ഫലവും പൂവും തണ്ടുമെല്ലാം വിവിധ ആവശ്യങ്ങള്‍ക്ക് ഉപകാരപ്പെടുന്നതാണ്. ഇവ ബിയര്‍ ഉണ്ടാക്കാനും മറ്റു ഔഷധങ്ങളുടെ കൂട്ടിലും ഉപയോഗിക്കും. ക്ഷയരോഗം അടക്കമുള്ളവയുടെ ചികിത്സയ്ക്ക് ഈ ചെടിയുടെ തണ്ട് വളരെയധികം ഗുണകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായിട്ടുള്ള ഈ ചെടി ചര്‍മ്മസംരക്ഷണത്തിനാണ് അവിടങ്ങളില്‍ കൂടുതലായി ഉപയോഗിക്കുന്നത്. ചെടിയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റ്‌സാണ് ഇതിന് കാരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ