ദേശീയം

'ദീദി... ബംഗാളികൾ ആത്മാഭിമാനം ഉള്ളവർ, അവരെ അവഹേളിക്കരുത്'-  മമതയുടെ ആരോപണത്തിനെതിരെ മോദി

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രൂക്ഷമായ വാദ- പ്രതിവാദങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും. പണം വാങ്ങിയാണ് ആളുകൾ ബിജെപി റാലിയിൽ പങ്കെടുക്കുന്നത് എന്ന് മമത ആരോപിച്ചു. മമതയുടെ പ്രസ്താവന ബം​ഗാളിലെ ജനങ്ങളെ അവഹേളിക്കുന്നതാണെന്ന് മോദി തിരിച്ചടിച്ചു.  

ബിജെപിയെ ബംഗാളിന് പുറത്തുനിന്നുളളവർ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് മമത ബിജെപിക്കെതിരേ വിമർശനം അഴിച്ചുവിട്ടത്. ബിജെപി ബംഗാൾ വിഭജിക്കാനാണ് ആഗ്രഹിക്കുന്നത്. അവർ ബംഗാളിനെ, അതിന്റെ ഭാഷയെ, സംസ്‌കാരത്തെ ഇല്ലാതാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് മമത ആരോപിച്ചു. ഇതിനെതിരെയായിരുന്നു മോദിയുടെ പ്രസ്താവന.

തന്റെ പത്ത് വർഷത്തെ പ്രവർത്തന മികവിന്റെ റിപ്പോർട്ട് കാർഡാണ് മമതയെ വിഭ്രാന്തിയിലാക്കിയിരിക്കുന്നതെന്ന് മോദി പരിഹസിച്ചു. ബിജെപി റാലികളിൽ പണം വാങ്ങിയാണ് ആളുകൾ പങ്കെടുക്കുന്നതെന്നാണ് ദീദിയുടെ ആരോപണം. ബംഗാളികൾ ആത്മാഭിമാനമുള്ളവരാണ്. ഈ പ്രസ്താവനയിലൂടെ മമത ബംഗാളികളെ അവഹേളിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് മോദി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍