ദേശീയം

മഹാരാഷ്ട്രയെ പിടിച്ചുകുലുക്കി കോവിഡ്, റെക്കോര്‍ഡ് രോഗികള്‍; അരലക്ഷത്തിലധികം പേര്‍ക്ക് വൈറസ് ബാധ, മുംബൈയില്‍ 11,000 കടന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയില്‍ പിടിവിട്ട് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്ന് മുംബൈയില്‍ രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 11,163 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

പുതിയ കേസുകള്‍ കൂടി വന്നതോടെ, മുംബൈയില്‍ മൊത്തം രോഗബാധിതരുടെ എണ്ണം 4,52,445 ആയി ഉയര്‍ന്നു. കഴിഞ്ഞ മണിക്കൂറുകളില്‍ 25 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 11,776 ആയി ഉയര്‍ന്നതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നുമാത്രം 5263 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 68,052 പേരാണ് മുംബൈയില്‍ ചികിത്സയില്‍ കഴിയുന്നത്. മുംബൈ ഉള്‍പ്പെടുന്ന മഹാരാഷ്ട്രയിലും കോവിഡ് കേസുകള്‍ റെക്കോര്‍ഡ് തലത്തിലാണ്. പുതുതായി 57,040 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ മണിക്കൂറുകളില്‍ 222 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന്് മരിച്ചത്.  പുനെയില്‍ പുതുതായി 12,472 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി