ദേശീയം

തമിഴ്നാട്ടിലും പുതുച്ചേരിയിലും നാളെ വോട്ടെടുപ്പ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കേരളത്തിനൊപ്പം തമിഴ്നാട്ടിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നാളെ വേട്ടെടുപ്പ്. 234 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. കന്യാകുമാരി ലോക്സഭാ ഉപതെരഞ്ഞെടുപ്പും നാളെ നടക്കും. 

പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്ര സേനയെ വിന്യസിച്ചു. സംസ്ഥാനത്തുടനീളം തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലൈയിങ് സ്ക്വാഡിന്റെ വ്യാപക പരിശോധനയാണ് നടക്കുന്നത്. ഇതുവരെ 41കോടി രൂപയുടെ കള്ളപ്പണ്ണം പിടികൂടിയതായാണ് റിപ്പോർട്ടുകൾ. 

ബിജെപി സഖ്യത്തിൽ അണ്ണാഡിഎംകെയും കോൺഗ്രസിനൊപ്പം ഡിഎംകെയും നേരിട്ടുള്ള മത്സരമാണ് മണ്ഡലങ്ങളിൽ. മൂന്നാം മുന്നണിയുമായി കമൽഹാസനും, വിജയകാന്തിനൊപ്പം കൈകോർത്ത് ദിനകരനും ശക്തമായി രംഗത്തുണ്ട്. പരസ്യപ്രചാരണം അവസാനിച്ചതോടെ സ്ഥാനാർത്ഥികൾ ഇന്ന് നിശബ്ദ പ്രചാരണത്തിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍