ദേശീയം

'കോവിഡ് രണ്ടാം തരംഗത്തിന് കാരണം അലംഭാവം'- വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് യോഗി ആദിത്യനാഥ്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ലഖ്‌നൗവിലെ സിവില്‍ ആശുപത്രിയില്‍ എത്തിയാണ് അദ്ദേഹം വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. 

'വാക്‌സിന്‍ എടുത്തു കഴിഞ്ഞാലും എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നത് തുടരണമെന്ന് ഞാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ജാഗ്രത പാലിക്കുന്നതിലെ അലംഭാവത്തിന്റെ ഫലമാണ് കോവിഡിന്റെ രണ്ടാം തരംഗം'- വാക്‌സിന്‍ സ്വീകരിച്ച ശേഷം യോഗി പറഞ്ഞു. 

എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണം. വാക്‌സിന്‍ സൗജന്യമായി ജനങ്ങള്‍ക്ക് നല്‍കാനുള്ള തീരുമാനം എടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധനും നന്ദി പറയുന്നതായി ആദിത്യനാഥ് പറഞ്ഞു. 

വാക്‌സിന്‍ കണ്ടെത്തിയ ശാസ്ത്രജ്ഞര്‍ക്കും നന്ദി. വാക്‌സിന്‍ പൂര്‍ണമായും സുരക്ഷിതമാണ്. നമ്മുടെ ഊഴം വരുമ്പോള്‍ വാക്‌സിന്‍ എല്ലാവരും സ്വീകരിക്കണമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം